ഒൻപതാം ദിവസവും തീരുമാനമായില്ല; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ

Share Now

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഇന്നുമുണ്ടാകില്ല. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം പ്രഖ്യാപിച്ചില്ല. അതേസമയം ഹൈക്കമാൻഡ് പിന്തുണ വി.ഡി.സതീശനാണെന്നാണ് സൂചന. പൊട്ടിത്തെറി ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും മുതിർന്ന നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എഐസിസി നിരീക്ഷകരുടെ റിപ്പോർട്ടും ഖർഗെ-രാഹുൽ കീടിക്കാഴ്ചയിൽ ചർച്ചയായി. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഹൈക്കമാൻഡ് കേട്ടു. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതൽ നേതാക്കളും അഭിപ്രായപ്പെട്ടത്.സമൂഹമാധ്യമങ്ങളല്ലല്ലോ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നാണ് തലമുതിർന്ന നേതാക്കളുടെ നിലപാട്. നിരത്തിലെ പ്രതിഷേധങ്ങൾ ചില തൽപരകക്ഷികൾ സൃഷ്‌ടിച്ചതാണ്. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കരുത്. എന്നാൽ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങൾ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ.മുരളീധരന്റെ പക്ഷം. ഇത് അവഗണിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.എം.സുധീരനും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.ജനവികാരം അവഗണിക്കരുത് എന്ന് ഇന്നലെ പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. എ.കെ.ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും ഫോണിലൂടെ തങ്ങളുടെ നിലപാട് വ്യക്ത‌മാക്കി. പിടിവലി ശക്തമായതിനാൽ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാൻ പറ്റുന്ന തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!