തൂഫാൻ; ദ നാർക്കോ ഹണ്ട്: 500 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ നെയിം സ്ലിപ്പുകൾ വിതരണം ചെയ്തു

Share Now

മാള: കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന “തൂഫാൻ; ദ നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശങ്ങളും ഹെൽപ്പ് ലൈൻ നമ്പറുകളും ഉൾപ്പെടുത്തിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്തു.

മാള കോട്ടക്കൽ എസ്.സി.ജി.എച്ച്.എസ്.-ൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ഉദ്ഘാടനം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർവഹിച്ചു. തുടർന്ന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അതത് സ്കൂളുകളിൽ നെയിം സ്ലിപ്പുകൾ വിതരണം ചെയ്തു.

യോദ്ധാവ് (9995966666), ചിരി (9497900200), ചൈൽഡ് ഹെൽപ്പ് ലൈൻ (1098), സൈബർ ഹെൽപ്പ് ലൈൻ (1930), എമർജൻസി ഹെൽപ്പ് ലൈൻ (112), പ്രോജക്റ്റ് സീറോ (1064) എന്നീ സേവനങ്ങളുടെ നമ്പറുകളും ലഹരിവിരുദ്ധ സന്ദേശങ്ങളുമാണ് നെയിം സ്ലിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർയുടെ ആശയമായ ഈ പദ്ധതി വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ലഹരിവിരുദ്ധ ബോധവത്കരണവും സുരക്ഷാ അവബോധവും വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാലയങ്ങളെയും സമൂഹത്തെയും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!