പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Share Now

കൊടുങ്ങല്ലൂർ: പോലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് കയ്യോടെ പിടികൂടി. എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഫ്‌സൽ പെപ്പ എന്ന അഫ്സൽ (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് എറിയാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കഞ്ചാവ് പൊതികൾ അടുപ്പിലിട്ടതിനെ തുടർന്ന് കരിഞ്ഞ ഗന്ധം ഉയർന്നതോടെ പോലീസ് പൊതികൾ വീണ്ടെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവും ലഹരി ഉപയോഗ ഉപകരണവും പിടിച്ചെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!