കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ഭരണപരമായ കെടുകാര്യസ്ഥതയും രോഗിവിരുദ്ധ നടപടികളും ഇനി വെച്ചുപൊറുപ്പിക്കാനാകില്ല എന്ന് യൗവമോർച്ച. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ആശുപത്രി അധികൃതരുടെ ജനദ്രോഹ നടപടികൾക്കെതിരെ യുവമോർച്ച ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയാണെന്നും .
പുതിയ കെട്ടിടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ഒ.പി. വിഭാഗം യാതൊരു ശാസ്ത്രീയ പഠനവുമില്ലാതെയും രോഗികളുടെ സൗകര്യം പരിഗണിക്കാതെയും പഴയ കെട്ടിടത്തിലേക്ക് മാറ്റിയ നടപടി ആയിരക്കണക്കിന് രോഗികളെ അനാവശ്യ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും . ഒ.പി. ടിക്കറ്റിനായി ഒരു കെട്ടിടത്തിലും ഡോക്ടറെ കാണാൻ പഴയകെട്ടിടത്തിലും ചികിത്സയ്ക്കും ഡ്രസ്സിംഗിനുമായി വീണ്ടും മറ്റൊരു വിഭാഗത്തിലും അലയേണ്ട ഗതികേടാണ് ഇന്ന് രോഗികൾ അനുഭവിക്കുന്നത്. വയോജനങ്ങളും സ്ത്രീകളും കുട്ടികളും ഗുരുതര രോഗികളും ഉൾപ്പെടെയുള്ളവർക്ക് ഇത് അസഹ്യമായ ദുരിതമാണ് സൃഷ്ടിക്കുന്നതെന്നുo.
ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നിർമ്മിച്ച ആശുപത്രിയിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും കാര്യക്ഷമമായി ലഭ്യമാക്കാൻ കഴിയാത്തത് ആശുപത്രി ഭരണസമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും ഗുരുതരമായ വീഴ്ചയാണ്. പ്രവർത്തനസജ്ജമാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച ഐ.സി.യു. ഇന്നും പൂർണമായി പ്രവർത്തിക്കാത്തത് അംഗീകരിക്കാനാവില്ല. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും ലാബ് ടെക്നീഷ്യൻ ഉൾപ്പെടെയുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും രോഗികളുടെ ചികിത്സയെ ഗുരുതരമായി ബാധിക്കുകയാണ്.
രോഗികളുടെ ദുരിതം പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വലച്ചുകൊണ്ടുള്ള തുഗ്ലക്ക് പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്ന ആശുപത്രി അധികൃതരുടെ സമീപനം അവസാനിപ്പിക്കണം. ഒ.പി. സംവിധാനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക, ഐ.സി.യു. അടിയന്തരമായി പ്രവർത്തനസജ്ജമാക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും ലാബ് ടെക്നീഷ്യൻമാരെയും ഇ സി ജി ടെക്നീഷ്യർ ഡാറ്റ എൻട്രി മറ്റ് ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണം.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിൽ പൂർണ പരാജയമാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കാഴ്ചവെക്കുന്നത്. ഈ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യുവമോർച്ച ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുംമെന്നും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്നത് തുടർന്നാൽ ആശുപത്രിയിലേക്ക് ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കും. ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം നിർവഹിക്കാത്ത ഭരണകൂടത്തിന്റെയും മുന്നിൽ യുവമോർച്ച ഒരിക്കലും മൗനം പാലിക്കില്ലന്നും
അംജിത്ത് ടി.എസ്
മണ്ഡലം പ്രസിഡന്റ്
ഭാരതീയ ജനതാ യുവമോർച്ച,അറിയിച്ചു
കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന…, അധികാരികളെ തെരുവിൽ നേരിടും….എന്ന് യുവമോർച്ച
