കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു

Share Now

കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ:-
കൊടുങ്ങല്ലൂർ
ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതല ഏറ്റു 2026 ജൂൺ27 ന് ലയൺസ് ക്ലബ്ബ് ഹൗസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ഡിസ്ട്രിക്റ്റ് സെക്കന്റ് വൈസ് ഗവർണർ ലയൺ C A വിമൽ വേണു ഉദ്ഘാടനം നടത്തി.
2026-27 വർഷത്തെ പ്രസിഡണ്ടായി ലയൺ Dr. രശ്മി കണ്ണൻ, സെക്രട്ടറിയായി ലയൺ സെലിൻ നഷർബാനും,ട്രഷററായി ലയൺ സലിൻ നാലുമാക്കൽ എന്നിവർ ചുമതലയേറ്റു.
ചടങ്ങിൽ വിവിധ സർവ്വീസ് പ്രവർത്തനങ്ങളുടെ അംഗങ്ങളും, ഭരണ സമിതി അംഗങ്ങളും ചുമതലയേറ്റു.
സമ്മേളനത്തിന് നിലവിലെ പ്രസിഡന്റ് ലയൺ ബൽറാം മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ നഷർബാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ലയൺ M N പ്രവീൺ സ്വാഗതവും, പുതിയ സെക്രട്ടറി ലയൺ സെലിൻ നഷർബാൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ ലയൺ അഡ്വ: വി.കെ. മധു സുതനൻ PDG, ലയൺ രാജേഷ് പുറയാറ്റിൽ RC, ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറിമാരായ ലയൺ എം.എ നസീർ, ലയൺ ടി.ആർ കണ്ണൻ, ലയൺ പ്രശാന്ത് മേനോൻ, ലയൺ വിൻസൻ ഇലഞ്ഞിക്കൽ, എന്നിവർ സംസാരിച്ചു.
ലയൺ ഹരിദാസ്, ലയൺ അമ്പിളി ഗിരിഷ്, ലയൺ O S ഷിമ്മി എന്നിവർ പങ്കെടുത്തു.
മറുപടി പ്രസംഗത്തിൽ പുതിയ പ്രസിഡന്റ് ലയൺ Dr. രശ്മി കണ്ണൻ പുതിയ വർഷത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, പെർമനന്റ് പ്രോജക്റ്റുകളെക്കുറിച്ച് വിശദമായി സംസാരിച്ചു.
സമ്മേളനത്തിന് ക്ലബ്ബ് അംഗങ്ങളും, കുടുംബാംഗങ്ങളും, അതിഥികളും, സമീപ ക്ലബ് അംഗങ്ങളും പങ്കെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!