മാള ബസിൽ യാത്രക്കാരിയുടെ പണം മോഷ്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശികളായ രണ്ട് സഹോദരികൾ റിമാന്റിൽ

Share Now

ബസിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സഹോദരികളെ പോലീസ് അറസ്റ്റ് ചെയ്തു.

12.03.2026 ന് രാവിലെ 8.15ഓടെ പറമ്പിറോഡ് ഭാഗത്ത് മരിയ മോട്ടോഴ്സ് ബസിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിലുണ്ടായിരുന്ന 10,000 രൂപ മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശികളായ സഹോദരിമാർ സീന (28), മഞ്ജു (30) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ പ്രതികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാന്റ് ചെയ്തു.

മാള പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ ബെന്നി, ഷാലി, എഎസ്ഐ ഷാജിത, സിപിഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!