കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരൻ പറമ്പിൽ വീട്ടിൽ വിനീത് (36) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സൗമ്യ, അതുൽ മോഹൻ, ഏറാഫത്ത്, എ.എസ്.ഐ ബെനീഷ്, ജി.എസ്.സി.പി.ഒ ഷമീർ, സി.പി.ഒമാരായ അമൽദേവ്, അബീഷ് എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
