ചരിത്ര പ്രസിദ്ധമായ വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ  ഊട്ടുതിരുനാൾ മെയ് 12.ന്

Share Now

കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 12 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് മെയ് 5 ചൊവ്വാഴ്ച കൊടികയറും.

രാവിലെ 10-ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ്.റവ.ഡോ.ആൻ്റണി വാലുങ്കൽ പിതാവിനെ റെക്ടർ.ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് സ്വീകരണം നൽകും 10:15 ന് അഭിവന്ദ്യ പിതാവ് കൊടികയറ്റ കർമ്മം നിർവ്വഹിക്കും.

തുടർന്ന് അഭിവന്ദ്യ പിതാവിന്റെമുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ റവ.ഡോ.ജോഷി മയ്യാറ്റിൽ വചന പ്രഘോഷണം നടത്തും രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും.

തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ 7 ന് ദിവ്യബലിയും വൈകിട്ട് 5.30. ന് ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും.

പ്രമുഖവൈദിക ശ്രേഷ്ഠർ കാർമ്മികരാകും.

9 ശനിയാഴ്ച ഇടവക ദിനം വൈകിട്ട് – 5-30ന് നടക്കുന്ന ദിവ്യബലിക്ക് ഇടവകയിലെ വൈദികർ കാർമ്മികരാകും തുടർന്ന്കുടുബയൂണിറ്റുകളുടെ സംയുക്ത വാർഷികം നടക്കും.തിരുനാളിനോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനം 11 തിങ്കൾ വേസ്‌പര ദിനം വൈകിട്ട് 5.30. ന് റവ. ഡോ. ഹെൽവസ്റ്റ് റൊസാരിയോയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ഗ്രാമ പ്രദക്ഷിണം മെയ് 12-നാണ് ചരിത്രപ്രസിദ്ധമ ഊട്ടു തിരുനാൾ അന്നേ ദിവസം രാവിലെ 10-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ

അംബ്രോസ് പുത്തൻവീട്ടിലിനു.

സ്വീകരണം. തുടർന്ന് 10.15ന് പിതാവ് ഊട്ടു നേർച്ച ആശിർവദിക്കും.വിശുദ്ധ അന്തോണീസിന്റെ 3 തിരുശേഷിപ്പുകളായ അഴുകാത്ത നാവ് കൈയ്യുടെ അസ്ഥി, സഭാവസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാനാജാതി മതസ്ഥരായ തീർത്ഥാടകർ വിശുദ്ധൻ്റ സന്നിധിയിലേക്ക് സൗഖ്യദായകമായ ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും .അത്ഭുത

സിദ്ധിയുള്ള വിശുദ്ധന്റ രൂപം ദർശിക്കുന്നതിനും പൊൻ നാവ് നേർച്ചയ്ക്കും.
അടിമസമർപ്പണത്തിനുമായി എത്തി ചേരുമെന്നതിനാൽ തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്ന് റെകടർ റവ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ ഫാ ആൻസ് പല്ലിശ്ശേരി, ആന്റണി കല്ലറക്കൽ,ഫ്രാൻസിസ് കുറുപ്പശ്ശേരി, ആൽബി പടമാട്ടുമ്മൽ , ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!