കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ‘സ്നേഹാരാമം’ ഉദ്ഘാടനവും പ്ലാൻ്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പുല്ലൂറ്റ് കോഴിക്കട ജംഗ്ഷനിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൻ ഹണി പിതാംബരൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
നഗരസഭയുടെ വിവിധ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
