വിവാദമായി കൊടുങ്ങല്ലൂർ ഭരണിക്കിടെ നടത്തിയ സിനിമാ ചിത്രീകരണം. കോമരത്തിൻ്റെ വേഷം കെട്ടിയവരും പോലീസും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം. സംഭവം സോഷ്യൽമീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നിരിക്കുകയാണ്.വലിയ സിനിമയുടെ ചിത്രീകരണമല്ല നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് ഒരേ സമയം സംഘട്ടനരംഗം ചിത്രീകരിക്കുകയാണ് ചെയ്ത്. കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പോലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസ് യൂണിഫോമിലുള്ളവർ കോമരങ്ങളെ മർദിക്കുന്നത് കണ്ടപ്പോൾ ആശയക്കുഴപ്പമുണ്ടായി. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന്.പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്. എന്നാൽ അതിനകംതന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.പോലീസിന്റെ അതിക്രമം എന്ന് പറഞ്ഞുകൊണ്ട് തെറ്റായരീതിയിലാണ് പല വീഡിയോയും പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് വ്യക്തമാകുകയും ചെയ്തു. ആരാണ് ചിത്രീകണം നടത്തിയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വിവാദമായി കൊടുങ്ങല്ലൂർ ഭരണിക്കിടേയുള്ള സിനിമാ ചിത്രീകരണം; അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം
