ടോറസ് ലോറി കയറി യുവതി മരിച്ചു; അപകടം പറവൂർ ആലുവ റോഡിൽ

Share Now

പറവൂർ: പറവൂർ–ആലുവ റോഡിൽ കരുമാലൂരിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു. ആലുവ ചുണങ്ങംവേലി പപ്പാലപറമ്പിൽ പി.എസ്. മഞ്ജുഷ (32)യാണ് മരിച്ചത്.

പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മഞ്ജുഷ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ ആലുവയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുൻപിൽ സഞ്ചരിച്ചിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു സ്കൂട്ടറുമായി മഞ്ജുഷയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മഞ്ജുഷയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങിയതാണ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!