ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു.

Share Now

ദേശീയപാതയിൽ വാടാനപ്പള്ളി ഭാഗത്ത് വീണ്ടും പൊക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ സുരേഷിൻ്റെ മകൻ അരുൺ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. വടക്ക് ഭാഗത്തേക്ക് പോയിരുന്ന എൻഎച്ച് നിർമാണകമ്പനിയുടെ ലോറിയാണ് റോഡിൽ നിർത്തിയിട്ടിരുന്നത്, പിന്നാലെ ഇതേ ദിശയിൽ വന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. പാതയോരങ്ങളിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടങ്ങളുണ്ടാക്കുന്നുണ്ടെന് നാട്ടുകാർ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ വാടാനപ്പള്ളി ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭവിൻ ബാബു ( 26 ), ശ്രീരാഗ് (27), ആശ്രീത് (25) എന്നിവർക്കാണ് പരിക്കേറ്റത്


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!